പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി
ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണൻ, ജസ്റ്റിസ് കെ ടി തോമസ് എന്നിവർ പത്മവിഭൂഷണും ഏറ്റുവാങ്ങി.തമിഴ്നാട്ടിൽ നിന്നുള്ള മുൻ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃതരാജ് പത്മഭൂഷൺ ഏറ്റുവാങ്ങി. തമിഴ്നാട്ടിൽ നിന്ന് തന്നെയുള്ള സാമൂഹിക പ്രവർത്തകൻ ഡോ. എസ് കെ എം മയിലാനന്ദൻ, ഡോക്ടർ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപകനും രാജ്യസഭാംഗവുമായി ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ രൂപി കിസ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്.