നീരെഴുന്നള്ളത്ത് ഇന്ന് നടക്കും.
കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലേ ക്കുള്ള നീരെഴുന്നള്ളത്ത് ഇന്ന് നടക്കും. വൈശാഖോ ത്സവത്തിന്റെ മുന്നോടിയാ യി അക്കരെ സന്നിധി യിലെ സ്വയംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് ഇത്.മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ വിള കുതിരി സംഘം കൊട്ടി യൂരിൽ എത്തുന്നതോടെ ചട ങ്ങുകൾ തുടങ്ങും.ഇക്കരെ കൊട്ടിയൂർ ക്ഷേ ത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാട ത്തിന് സമീപത്തും മന്ദംചേരി ബാവലിപ്പുഴക്കരയിലുമായിസ്ഥാനികർ തണ്ണീർക്കുടി ചട ങ്ങ് നടത്തും.തുടർന്ന് അടിയന്തിര യോഗ ക്കാരും ആചാര്യന്മാരും സ്ഥാ നികരും സമുദായിയുടെയും പടിഞ്ഞീറ്റയുടെയും നേതൃത്വത്തിൽ കൂവയിലയിൽ ബാവലി തീർഥവുമായി അക്കരെ പ്രവേ ശിക്കും. പടിഞ്ഞി റ്റ നമ്പൂതിരി കൂവ യിലയിൽ ശേഖരിച്ച ബാവലിതീർഥം തളിച്ച് സ്വയംഭൂവും പരിസരവും ശു ദ്ധിയാക്കും. രാത്രി ആയില്യാർ ക്കാവിൽ പൂജയും നടത്തും.28-ന് നെയ്യാട്ടത്തോടെയാ ണ് വൈശാഖോത്സവം ആരം ഭിക്കുന്നത്. 30 മുതൽ സ്ത്രീകൾ ക്കും അക്കരെ പ്രവേശിക്കാം