വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു
കൂത്തുപറമ്പ് :കൊട്ടിയൂർ വൈശാഖോത്സവത്തിനാവശ്യ മായ വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു. പൂയ്യം നാളിൽ വ്യാഴാഴ്ച രാത്രി പത്തോടെ പുറ ക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നാണ് സംഘം കാൽനടയായി കൊട്ടിയൂരിലേ ക്ക് യാത്ര തിരിച്ചത്.
മണിയൻ ചെട്ടിയാൻ സ്ഥാനി കൻ കറുത്ത പ്രേമരാജന്റെ നേ തൃത്വത്തിലുള്ള ആറുപേരാണ് സംഘത്തിലുള്ളത്. കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന പ്രക്കൂ ഴം ചടങ്ങ് മുതൽ വ്രതം നോറ്റ് നിൽക്കുന്ന സംഘം രേവതി നാ ളിലാണ് വ്രത ശുദ്ധിയോടെ പുറ ക്കളത്തെ മഠത്തിൽ കയറിയത്.
ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ച് ആചാരാനുഷ്ഠാനങ്ങളോടെയാണ് സംഘം ഉത്സ വത്തിൻ്റെ പ്രധാന ഭാഗമായ വസ്തുക്കൾ നിർമിച്ചത്. വിളക്കു തിരികൾ, കൂത്തിരി, കിള്ളിശീല, തലപ്പാവ്, ഉത്തരീയം എന്നിവ യാണ് ഒൻപത് ദിവസംകൊണ്ട് സംഘം നിർമിച്ചത്. പുറക്കളം ഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്കും അന്നദാനത്തി നും ശേഷം ഓംകാര വിളികളോ ടെയാണ് സംഘം യാത്രയായത്.
കതിരൻ ഭാസ്കര ൻ,തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കതിരൻ രജീഷ്, നിജീഷ് വട്ടോളി എന്നി വരാണ് സംഘത്തിലുള്ളത്. എടയാർ മഹാവിഷ്ണു ക്ഷേത്ര ത്തിൽ രാത്രി തങ്ങിയ സംഘം ഗണപതി ക്ഷേത്രത്തിൽനിന്ന് കഞ്ഞി കുടിക്കും. രാത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പേരാവൂർമണത്തണ ഗോപുരത്തിൽ വി ശ്രമിച്ച് ശനിയാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തും.തുടർന്ന് മണിയൻ ചെട്ടി യാൻ സംഘം വിളക്കു തിരിക ളും മറ്റും ക്ഷേത്ര ഭാരവാഹിക ളെ ഏൽപിക്കും. പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേ ത്ര ഊരാളന്മാരുടെ അടിയന്തിര യോഗം ചേർന്ന് വസ്തുവകകൾ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടു ക്കുന്നതോടെയാണ് പ്രധാന ചട ങ്ങായ നീരെഴുന്നള്ളത്ത് ആരം ഭിക്കുക.ഒരുമാസക്കാലം നീളുന്ന വൈ ശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോ ഗിക്കുന്നത് പുറക്കളം വിളക്കു തിരി സംഘത്തിന്റെ നേതൃത്വ ത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.