കോഴിക്കോട് കാവിലുംപാറ മുറ്റത്തെപ്ലാവിൽ മണ്ണിടിച്ചിൽ; റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് : കോഴിക്കോട് കാവിലുംപാറ മുറ്റത്തെപ്ലാവിൽ മണ്ണിടിച്ചിൽ. കലയത്തിനാൽ ശാന്തയുടെ വീടിന്റെ മുറ്റത്തോട് ചേർന്നാണ് ഇന്ന് വൈകീട്ടോടെ മണ്ണിടിഞ്ഞത്. കല്ലും മണ്ണും റോഡിലേക്ക് വീണതിനെത്തുടർന്ന് ചാപ്പൻതോട്ടം – മുറ്റത്തെപ്ലാവ് റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. വീട്ടിലുള്ളവർ ബന്ധുവീട്ടിലേക്ക് താമസം മാറി. സ്കൂൾ കുട്ടികൾ രണ്ട് പേർ കടന്നുപോയ പോയ ഉടനാണ് നടന്നുപോയ വഴിയടക്കം ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.