കോഴിക്കോട് ലുലു മാളില്‍ നിന്ന് 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയിയില്‍
കോഴിക്കോട് : മാങ്കാവ് ലുലു മാളില്‍ പ്രയർ റൂമില്‍ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയിയില്‍. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുല്‍ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്ബ് സ്വദേശി നിയായ ഷാഹിന (39)എന്നിവരെയാണ് കസബ പൊലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
26 നാണ് കേസിനാസ്പദമായ സംഭവം. ലുലു മാളില്‍ രക്ഷിതാക്കളോടൊപ്പ മെത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവൻ സ്വർണമാലയാണ് പ്രതികള്‍ പിടിച്ചുപറിച്ചത് . ലുലു മാളിലെ തിരക്കിനിടയില്‍ ആളുകളെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു . പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പൊലീസ് ലുലു മാളിലെയും റെയില്‍വേ സ്റ്റേഷനിലെയും നിരവധി സിസി ടി.വി ദൃശ്യങ്ങള്‍ പരിശോധന നടത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ മുമ്ബും സമാന കുറ്റകൃത്യത്തില്‍ ഏർപ്പെെട്ടവരാണ്. കാസർകോട് പടന്നയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നഷ്ടപ്പെട്ട സ്വർണമാലയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.