കനത്ത മഴ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് അവധി നൽകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടുള്ള മുഴുവൻ സ്കൂളുകൾക്കും അവധി ആയിരിക്കും. നേരത്തെ മഴബാധിത മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ അതത് പ്രധാനാധ്യാപകർക്ക് അനുമതി നൽകി കലക്ടർ ഉത്തരവിട്ടിരുന്നു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാ പകർക്കും പ്രിൻസിപ്പൽ മാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ തോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് അവധി നൽകിയത്.