പുതിയ അബ്കാരി നയം ആഗസ്റ്റ് പകുതിയോടെ നിലവിൽ വരും; ഒന്നാംതീയതിയിലെ ‘ഡ്രൈഡേ’ തുടരും
കോട്ടയം : പുതിയ അബ്കാരി നയം ആഗസ്റ്റ് പകുതിയോടെ നിലവിൽ വരും. മദ്യലോബിയുടെ സമ്മതിയ അബ്കാരി നയം ആഗസ്റ്റ് പകുതിയോടെ നിലവിൽ വരും. സമർദ്ദമുണ്ടെങ്കിലും ഒന്നാംതീയതിയിലെ ‘ഡ്രൈഡേ’ തുടരും. ബാറുകൾക്ക് അനുകൂലമായ നിർണായക തീരുമാനങ്ങളും മദ്യനയത്തിലുണ്ടാകും. വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സർക്കാറിന്റെ പുതിയ മദ്യനയം രൂപപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി തുടർന്ന് വരുന്ന ഒന്നാംതീയതിയിലെ ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന സമ്മർദ്ദം ടൂറിസം, മദ്യ ലോബികളിൽ നിന്നുണ്ടായെങ്കിലും തൽക്കാലം ഇതിൽ മാറ്റംവരില്ലെന്നാണ് വിവരം. ടൂറിസം മേഖലക്ക് ഗുണം ചെയ്യാനെന്ന പേരിലായിരിക്കും ബാറുകൾക്ക് അനുകൂലമായ ഇളവുകൾ ഉൾപ്പെടുത്തുക. വീര്യം കുറഞ്ഞ മദ്യവും വൈനും വീടുകളിൽ എത്തിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വന്നേക്കുമെന്നും വിവരമുണ്ട്. ഐ.ടി, വ്യവസായ പാർക്കുകളിലെ മദ്യവിതരണം സംബന്ധിച്ചും നയത്തിൽ കൂടുതൽ വ്യക്തത വരും. മദ്യത്തിന്റെ ലഭ്യതക്കുറവും ‘ഡ്രൈഡേ’യും ടൂറിസം മേഖലയിൽ നഷ്ടമുണ്ടാക്കുന്നെന്ന കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഈ മേഖലക്ക് കൂടുതൽ ഇളവ് വേണമെന്ന ആവശ്യം സംഘടനകൾ മുന്നോട്ട് വെച്ചത്.