വൈദ്യുതി സ്ഥിരനിരക്ക്കൂട്ടാൻ കേന്ദ്രശുപാർശ
ന്യൂഡൽഹി:രാജ്യത്തെ വൈദ്യുതി ഉപയോക്താക്കളു ടെ പ്രതിമാസബില്ലിൽ സ്ഥിരനിരക്കു ക്കു വർധി പ്പിക്കാനുള്ള ശുപാർശയുമായി കേന്ദ്ര വൈദ്യുതി അതോറിറ്റി (സി.ഇ.എ.).2030-ഓടെ ഗാർഹിക -കാർഷിക ഉപയോക്താക്കളിൽനിന്ന് സ്ഥിരച്ചെലവിൻറെ 25 ശതമാനംവരെയും വ്യാവസായിക, വാണി ജ്യ, സ്ഥാപന ഉപയോക്താക്കളിൽനിന്ന് 100 ശതമാനംവരെയും ഈടാക്കാനാണ് നിർദേ ശം. പുരപ്പുറ സോളാർ സംവിധാനങ്ങളിലേ ക്കും സ്വകാര്യ വൈദ്യുതി ഉത്പാദനത്തിലേ ക്കും കൂടുതൽപ്പേർ മാറുമ്പോൾ വൈദ്യുതിവിതരണക്കമ്പനികളുടെ വരുമാനം കുറയുന്ന സാഹചര്യത്തിലാണിത് ഗ്രിഡിൽനിന്ന് വൈദ്യുതി വാങ്ങുന്നവരുടെ എണ്ണംകുറയുമ്പോഴും വിതരണ ശൃംഖല പ്ര വർത്തനച്ചെലവ് ഉയർന്നു നിൽക്കുകയാണ്.ഉപയോഗം കുറഞ്ഞാലും ഗ്രിഡ് പരിപാല നം, വിതരണശൃംഖല, ജിവനക്കാരുടെ ശമ്പ ളം തുടങ്ങിയ ചെലവുകളുള്ളതിനാൽ സ്ഥി രനിരക്കു കൂട്ടേണ്ട സാഹചര്യമാണെന്നാണു വിശദീകരണം. പുരപ്പുറ സോളാർ, നെറ്റ് മീറ്റ് റിങ് ഉപയോക്താക്കൾക്കായി പ്രത്യേക നിര ക്ക് സംവിധാനം കൊണ്ടുവരാനും ശുപാർശ യുണ്ട്. നിർദേശം സംസ്ഥാന വൈദ്യുതി റെ ഗുലേറ്ററി കമ്മിഷനുകൾ പരിശോധിച്ചശേഷ മായിരിക്കും അന്തിമ തീരുമാനം