കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ആദ്യം ഓർഡിനറി ബസ്സുകളിൽ മാത്രം
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജൂൺ 15 മുതൽ സ്ത്രീകളുടെ സൗജന്യയാത്ര എന്ന ‘ഇന്ദിരാ ഗ്യാരണ്ടി’ നടപ്പിലാകുന്നത് ആദ്യം ഓർഡിനറി ബസ്സുകളിലാണ്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി.ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ആയതിനാാൽ ജൂൺ 15 മുതൽ 100 ദിവസം കെ.എസ്.ആർ.ടി.സി ട്രയൽ റൺ നടത്തും. ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക തീരുമാനം. ഈ രീതിയിലാണെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും. ആദ്യഘട്ടം നടപ്പിലാക്കിയ ശേഷം 100 ദിവസം ഇതിന്റെ പ്രായോഗികതയെയും സാമ്പത്തിക ബാധ്യതയെയും കുറിച്ച് സർക്കാർ വിശദമായി പഠിക്കും. ഈ 100 ദിവസത്തെ പഠനത്തിന് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളുമായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.