ഷിഗല്ല.നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗല്ല പടരുന്ന സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 25 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
25 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. “ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും,മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറോട് എല്ലായിടത്തും ശക്തമായ പരിശോധന നടത്താൻ പറഞ്ഞിട്ടുണ്ട്. മുൻകരുതൽ എടുക്കാൻ ഡി എംഒ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൃത്തിയില്ലാത്ത തട്ടുകടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും”, കെ മുരളീധരൻ പറഞ്ഞു