കെ എസ് ടി പി റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു
ചെറുകുന്ന് :പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു.കെഎസ്ടിപി റോഡിൽ പുന്നച്ചേരിയിൽ കാർ അപകടത്തിൽ സ്ത്രീക്ക് പരിക്ക്. കഴിഞ്ഞ ദിവസം കാറപകടത്തിൽ പ്രവാസി മരണപ്പെട്ട അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത് . ഞായറാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ട സ്കൂട്ടിയിൽ ഇടിച്ച ശേഷമാണ് കൽവർട്ടിന്റെ ഭിത്തിയിൽ ഇടിച്ചത്. ഇവരെ പരിയാരം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ റോഡരികിൽ നിർത്തിയിട്ട് അൽപ്പദൂരം മാറിയപ്പോഴാണ് അപകടം നടന്നത് . ഇദ്ദേഹം അത്ഭുതകരമായ ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ടിരുന്നു . ചെറുവത്തൂർ സ്വദേശിയായ പ്രവാസി മരണപ്പെടുകയും ചെയ്തിരുന്നു. കെഎസ്ടിപി റോഡിന്റെ ഭാഗമായി നിർമ്മിച്ച കൽവന്റെ ഭിത്തി റോഡിനോട് ചേർന്ന് നിർമ്മിച്ചത് അപകടങ്ങൾക്ക് കാരണം ആകുന്നതായി ആക്ഷേപമുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതിയും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് പുന്നച്ചേരിയിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു . അപകടം നടന്ന ഘട്ടത്തിൽ ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു എങ്കിലും പിന്നീട് ഇവ എടുത്തു മാറ്റുകയായിരുന്നു . വാഹന അപകടങ്ങൾ കുറക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു