കണ്ണൂരില്‍ യുഡിഎഫിന് തുടര്‍ച്ചയായി വിജയം സമ്മാനിച്ച് കെ സുധാകരന്
കണ്ണൂര്‍ : കണ്ണൂരില്‍ യുഡിഎഫിന് തുടര്‍ച്ചയായി വിജയം സമ്മാനിച്ച് കെ സുധാകരന്. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ തേരോട്ടം. പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന് തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന് മുന്നേറുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് ആണ് രണ്ടാം സ്ഥാനം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മൂന്നാം സ്ഥാനത്താണെങ്കിലും ചരിത്രത്തിലാദ്യമായി കണ്ണൂരിൽ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം അടക്കം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉറപ്പിച്ചായിരുന്നു സുധാകാരന്റെ വിജയം. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് എതിരെ 107726 വോട്ടിന്റെ ലീഡിലാണ് വിജയം. ഇത് മൂന്നാം തവണയാണ് കെ സുധാകരന് കണ്ണൂരിൽ വിജയം നേടാനാകുന്നത്. 496761 വോട്ടാണ് കെ സുധാകരൻ നേടിയത്. എംവി ജയരാജൻ 388350 വോട്ടുകളും എൻഡിഎയുടെ സി രഘുനാഥ് 114369 വോട്ടുമാണ് ആകെ നേടിയത്.