കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മുന്നിൽ
by
ZealTv
June 4, 2024
കണ്ണൂർ : കണ്ണൂരിൽ 82713 വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മുന്നിൽ. ഫാസിസത്തിനെതിരായി കോൺഗ്രസ് മാത്രമേ ഇന്ത്യയിലുള്ളൂ എന്നും അതാണ് ഇന്ത്യയിലാകമാനം ഉള്ള ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. ജനങ്ങളോടൊപ്പം ആയിരുന്നു എന്നും ആ വിശ്വാസം അവർ തിരികെ തന്നു എന്നും സുധാകരൻ പറഞ്ഞു.