നിയമസഭ തെരഞ്ഞെടുപ്പ്; തെലുങ്കു ദേശം പാര്‍ട്ടി ബിജെപി സഖ്യം ആന്ധ്രപ്രദേശില്‍ അധികാരത്തിലേക്ക്
തെലുങ്കു ദേശം പാര്‍ട്ടി ബിജെപി സഖ്യം ആന്ധ്രപ്രദേശില്‍ അധികാരത്തിലേക്ക്. ടിഡിപി 127 സീറ്റിലും ബിജെപി 7 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ജനസേന പാര്‍ട്ടി 17 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. അതേസമയം യുവജന ശ്രമിക ഋതു കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യ സഖ്യം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍ഡിഎ സഖ്യം എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരമാണ് ആന്ധ്രയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോളിലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നായിരുന്നു പ്രവചനം.