കുപ്പം കപ്പണത്തട്ടിൽ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമാകുന്നു: കലക്ടറുടെയും എംഎൽഎയുടെയും ഇടപെടൽ
തളിപ്പറമ്പ് : ദേശീയപാത നിർമ്മാണത്തെ തുടർന്ന് കുപ്പം കപ്പണത്തട്ടിൽ നിന്നും പുരയിടങ്ങളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തി രണ്ട് വർഷമായി ദുരിതമനുഭവിക്കുന്ന നാട്ടുകാർക്ക് ആശ്വാസം. സ്ഥലം സന്ദർശിച്ച എംഎൽഎ ടി കെ ഗോവിന്ദൻ ജില്ലാ കലക്ടർ പി വിഷ്ണു രാജും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ മഴക്കാലത്ത് കപ്പണത്തട്ടിൽ നിന്നുള്ള മലിനജലവും ചെളിയും സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്ന സ്ഥിതിയായിരുന്നു. ഇത് മൂലം വീടുകളിൽ വെള്ളം കയറുന്നതും നിത്യസംഭവമായതോടെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. വീടുകൾ ഒഴിഞ്ഞു പോകേണ്ട അവസ്ഥ വരെ ഉണ്ടായി റോഡിൽ ചെളി കാരണം വാഹനങ്ങൾക്കും നാട്ടുകാർക്കും കാൽനട പോലും സാധിക്കുന്നു. ഓടകൾ മുഴുവൻ അടഞ്ഞുകിടക്കുകയാണ്നാട്ടുകാരുടെ പരാതിയെ തുടർന്ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക്ജില്ലാ കലക്ടർ പി വിഷ്ണു രാജ് സ്ഥലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ ,തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് സി.ബാലകൃഷ്ണൻ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ സുബെർ, താഹസിൽ സന്തോഷ്, വില്ലേജ് ഓഫീസർ പി.വി വിനോദ് ഉൾപ്പെടെയുള്ള സംഘം കപ്പണത്തട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ നേരിൽ വിലയിരുത്തി. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട അധികൃതർ ദേശീയപാത അതോറിറ്റിയുമായി സംസാരിച്ച് ഓട നിർമ്മാണം അടക്കമുള്ള ശാശ്വത പരിഹാര നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി.രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം അധികൃതരുടെ നേരിട്ടുള്ള ഇടപെടൽ നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ദുരിതത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. തുടർന്ന് സംഘം കുറ്റിക്കോൽ വെള്ളക്കെട്ട് പ്രശ്നവും സന്ദർശിച്ചു.