കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കണ്ണൂർ : കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു മൈലുള്ളി മെട്ട സ്വദേശി ഷാരോൺ ആണ് മരിച്ചത്. സഹയാത്രികയായിരുന്ന ആര്യശ്രീക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തരയോടെ യായിരുന്നു അപകടം. മമ്പറം പൊയനാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.
ബൈക്ക് യാത്രക്കാരനായ മൈലുള്ളി മെട്ടയിലെ ഷാരോൺ (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന ആര്യശ്രീ (22) ക്ക് പരിക്കേറ്റു തലക്ക് സാരമായി പരിക്കേറ്റ ആര്യശ്രീയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം ഗുരുതരമായി പരിക്കേറ്റ ഷാരോണിനെയും അനുശ്രീയെയും നാട്ടുകാർ ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല. പിണറായി പോലീസ് സ്ഥലത്തെത്തി.