കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം; ഒരാൾക്ക് പരിക്ക്
കണ്ണൂർ : കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം. രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു. മാവുള്ള കണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിൻ്റെയും നീലാഞ്ജനത്തിൽ ടി പ്രനീതിൻ്റെയും വീടാണ് തകർന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബാബുവിൻ്റെ ഭാര്യ ലീലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.