മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
മട്ടന്നൂർ : മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ പരിയാരത്തെ കെ. നവാസ്, മകൻ യാസിൻ എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. നവാസും യാസിനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.