കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ ധർമ്മടം സ്വദേശിയും
കണ്ണൂർ : കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ (33) ആണ് അവസാനമായി തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെയാണ് വിശ്വാസിന്റെ മരണം സ്ഥിരീകരിച്ചത്. ഒരു വർഷം മുമ്പാണ് ബിശ്വാസ് കുവൈത്തിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.