വിധി കേട്ടത് മരവിച്ച മനസ്സോടെ റിട്ട. ഡി വൈ എസ് പി കെ വി ബാബു
കണ്ണൂർ:മരവിച്ച മനസ്സോടെയാണ് താനും കുടുംബവും വിധി കേട്ടത് എന്ന് മുത്തങ്ങ സംഭവത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗന്ഥൻ കെ വി വിനോദിൻ്റെ സഹോദരൻ റിട്ട. ഡി വൈ എസ് പി കെ വി ബാബു.കേസിന്റെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. നീതിക്കായുള്ള പോരാട്ടം അനിവാര്യമാണ്. അത് സർക്കാർ ചെയ്തില്ലെങ്കിൽ വ്യക്തിപരമായി പോരാടുമെന്നും അദ്ദേഹം സീൽന്യൂസിനോട് പ്രതികരിച്ചു.23 1/2 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിധി വന്നത്. 23 1/2 വർഷത്തെ കാത്തിരിപ്പ് തന്നെ വ്യവസ്ഥിതി എത്രത്തോളം സംഭവത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നതിൻ്റെ തെളിവാണ് എന്ന് വിനോദിൻ്റെ സഹോദരൻ റിട്ട. DYSP കൂടിയായ കെ വി ബാബു പറയുന്നു. പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സേവനം ചെയ്ത തനി ക്ക് ലഭിച്ച അനുഭവം സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്നും അദ്ദേഹം പറയുന്നു.സർവീസിലിരിക്കെ മരിച്ച പൊലീസുകാരന്റെ മാതാപിതാക്കൾക്കുള്ള ആനുകൂല്യങ്ങൾ പോലും കിട്ടിയിരുന്നില്ല. കുടുംബ പെൻഷൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അദ്യ ഘട്ടത്തിൽ ലഭിച്ചില്ല.ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടാണ് മാതാപിതാക്കൾക്ക് അത് ലഭ്യമാക്കിയത് (ബൈറ്റ്) . വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു കെ വി ബാബു പറഞ്ഞു .2003-ലെ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിലാണ് കല്പറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്. കേസിലെ എല്ലാപ്രതികളെയും വെറുതെവിടുന്നു എന്നായിരുന്നു കോടതി വിധി. കേസിലെ രണ്ടാംപ്രതിയായ അശോകന്റെ വെട്ടേറ്റാണ് പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതെന്ന് കോടതി കണ്ടെത്തി. എന്നാൽ, പ്രതിയായ അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ ഇവരെ വെറുതേവിടുകയായിരുന്നു