കേരളവിഷന് ഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിച്ചു
കുറ്റ്യാട്ടൂർ:കേരളവിഷന് ഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിച്ചു.കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വേശാല,തരിയേരി വില്ലേജ്മുക്ക്,കണ്ണന്‍പീടിക ഭാഗങ്ങളിലാണ്പരക്കെ കേബിള്‍ മുറിച്ചിട്ടത്.മയ്യിൽ പോലീസ് അന്വേഷണം തുടങ്ങികുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽവേശാല,തരിയേരി വില്ലേജ്മുക്ക്,കണ്ണന്പീടികഭാഗങ്ങളിലാണ്പരക്കെ കേബിള്‍ മുറിച്ചിട്ടത്.കഴിഞ്ഞ6മാസത്തിനിടയിൽ നാലാംതവണയാണ് തരിയേരി, വില്ലേജ്മുക്ക്, കണ്ണൻപീടിക, വേശാലഎന്നിവിടങ്ങളിലാണ് കേരളാവിഷൻ കേബിളുകൾ അറുത്തുമാറ്റി എൻഡ് ക്ലോസർ ബോക്സ് അടക്കം എടുത്തു കൊണ്ടുപോയത്. തരിയേരി നേരത്തെ കേബിളുകൾ തീവെച്ച് നശിപ്പിരുന്നു. രാത്രിയുടെ സാമൂഹ്യദ്രോഹികളാണ് ഫൈബർ കേബിളുകൾ നശിപ്പിക്കുന്നത്.കേബിൾ ഉപഭോക്താക്കൾ വിളിച്ചു പറയുമ്പോളാണ് കേബിളുകൾ മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെടുന്നത്.നേരത്തെ മൂന്നുതവണ കേബിൾ നശിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിരുന്നു.
ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി ഉടൻ തന്നെ ബോക്സുകൾ മാറ്റി കണക്ഷൻ പുന:സ്ഥാപിച്ചു നൽകിയിട്ടുണ്ട്.ഫൈബർകേബിൾ നശിപ്പിക്കുന്ന വിഷയം കുറ്റ്യാട്ടൂർ പഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.കേബിള്‍ ഓപ്പറേറ്റര്‍ എ.പി.മനീഷ് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി