ലേബർ ലൈസൻസ് ക്യാമ്പ് നവംബർ 25ന്
തളിപ്പറമ്പ്ത:തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വർഷംതോറും നടത്താറുള്ള ലേബർ ലൈസൻസ് ക്യാമ്പ് ഇപ്രാവശ്യം നവംബർ 25 ബുധനാഴ്ച രാവിലെ 10 മണി മുതൽ തളിപ്പറമ്പ് മെയിൻ റോഡ് സീലാൻഡ് കോംപ്ലക്സിലെ അക്ഷയ സെന്ററിൽ വച്ച് നടക്കും അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.റീന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇനിയും ലേബർ ലൈസൻസ് എടുക്കാത്ത- പുതുക്കാത്ത വ്യാപാരികളും സംരംഭകരും ഉണ്ടെങ്കിൽ ക്യാമ്പിൽ വെച്ചു പുതുക്കുക. ലേബർ ലൈസൻസ് പുതുക്കേണ്ട അവസാന തീയതി നവംബർ 30തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന് വേണ്ടിപ്രസിഡന്റ് :കെ എസ് റിയാസ്,ജനറൽ സെക്രട്ടറി:വി താജുദ്ദീൻ,ട്രഷറർ:ടി ജയരാജ്