സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല സമരം
കണ്ണൂർ : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം. ബസ്സ് ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്ക ണം. ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിൻവലിക്കണം. ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണ മെന്നും സമിതി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ ചൊവാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി. സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എല്ലാ യൂണിറ്റ് അധികാരികള്‍ക്കും കത്തു നല്കി. നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വ്വീസിന് യോഗ്യമാക്കി ഓപ്പറേറ്റ് ചെയ്യണമെന്നു കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളി ലേയ്ക്ക് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യാനുസരണം സര്‍വ്വീസുകള്‍ നടത്തണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ഷെഡ്യൂളുകളോ /ട്രിപ്പുകളോ ക്രമീകരിക്കണം. ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.