എന്തും കേരളത്തോടാകാം എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തളിപ്പറമ്പ : എന്തും കേരളത്തോടാകാം എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ.വിവിധ മേഖലകളിൽ നമ്പർ വൺ ആയ കേരളത്തെ വലിയ തോതിൽ അവഗണിക്കുകയാണ്. ഇത് എൽ ഡി എഫിനെ മാത്രം ബാധിക്കുന്ന കാര്യമല്ല നമ്മുടെ നാടിനെ ഒന്നാകെ ബാധിക്കുന്ന കാര്യമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എം വി ജയരാരാജൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, പി ജയരാജൻ, പി ശശി, എം പ്രകാശൻ, പി വി ഗോപിനാഥ്, കെ കെ രാഗേഷ്, കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.