ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഭരണകക്ഷിയായ ആം ആദ്മി
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഭരണകക്ഷിയായ ആം ആദ്മി. പാർട്ടി മുഖമായ അരവിന്ദ് കെജ്രിവാളും, മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോഴും ബിജെപിയുടെ കുതിപ്പ് തുടരുകയാണ്. ഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള് പരാജയം ഏറ്റുവാങ്ങിയത്. 1844 വോട്ടിനാണ് കെജ്രിവാൾ പരാജയപ്പെട്ടത്. കെജ്രിവാള് 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും സ്വന്തമാക്കി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തിന്റെ നിർണായക ഘടകമായിരുന്നു. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്പിച്ചായിരുന്നു കെജ്രിവാൾ അധികാരത്തിൽ എത്തിയത്.