പാചകവാതക സിലിണ്ടര്‍ വില കുറച്ചു; വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്
ന്യൂഡല്‍ഹി : പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
ജനുവരി ഒന്നിന് സമാനമായി നിരക്ക് കുറച്ചിരുന്നു. 14.5 രൂപയാണ് കഴിഞ്ഞ മാസം കുറച്ചത്. ഇതോടെ 1,818.5 രൂപയിൽ നിന്ന് 1,804 രൂപയായി കുറഞ്ഞിരുന്നു. നിലവിൽ ഏഴ് രൂപ കൂടി കുറച്ചതോടെ ഡൽഹിയിൽ ലഭ്യമാകുന്ന വാണിജ്യ സിലിണ്ടറുകളുടെ വില 1,804 രൂപയിൽ നിന്ന് 1,797 രൂപയായി കുറയും. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പരിഷ്കരിക്കാറുണ്ട്. എല്ലാ മാസവും വില പരിഷ്കരിക്കുമ്പോള്‍ എണ്ണ വിപണന കമ്പനികള്‍ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാറുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചത്.