തളിപ്പറമ്പയിൽ 48 ഗ്രാം MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ
തളിപ്പറമ്പ : MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ. 48 ഗ്രാം MDMA യുമായി കണ്ണൂർ പുതിങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ,രാജേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പേക്കറ്റു കളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുകയാണ് പതിവ്. പ്രതികളിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, MDMA ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകൾ, പണം എന്നിവ കണ്ടെടുത്തു. തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എബി തോമസു൦ പാർട്ടിയും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്.