മാടായിപാറയിൽ നിന്ന് 1.500 കി.ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസിറലി’. ഇ. വൈ യും പാർട്ടിയും നടത്തിയ പരിശോധനയിൽ മാടായിപാറയിൽ നിന്ന് 1.500 കി. ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. പീരക്കാം തടത്തെ അഫിദ് കെ.പി (21) യാണ് അറസ്റ്റിലായത്. പയ്യന്നൂർ, പിലത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യർത്ഥികൾക്ക് ലഹരി എത്തിക്കുന്ന പ്രധാനിയാണ്. എക്സൈസ് ടീം മാസങ്ങൾ ആയി നിരീ ക്ഷിച്ചു വരികയായിരുന്നു. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവജ്ഞൻ.എം.പി പ്രിവൻ്റിവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി, ശ്രീകുമാർ. വി.പി,രജിരാഗ്. (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം) പി.പിസിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ . അമൽ കെ എന്നിവർ ഉണ്ടായിരുന്നു