രാമന്തളി കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പി വി കരുണാകരൻ നിര്യാതനായി
കണ്ണൂർ : രാമന്തളി കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പി വി കരുണാകരൻ നിര്യാതനായി. കുന്നരു സർവ്വീസ് സഹകരണ ബേങ്കിൻ്റെ പൂർവ രൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിൻ്റെ വളർച്ചയ്ക്ക് നേതൃത്വം നല്കി. ബേങ്കിൻ്റെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യംഗം, പയ്യന്നൂർ സഹകരണ ആശുപത്രി സ്ഥാപക ഭരണ സമിതിയംഗം,സി പി ഐ (എം) കുന്നരു ലോക്കൽ സെക്രട്ടറി, കേരള സഹകരണ സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കർഷകസംഘം കുന്നരു വില്ലേജ് സെക്രട്ടറി,ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
കുന്നരു ഡവലപ്മെൻ്റ് കമ്മിറ്റി, എടുത്തുരു ത്തി ബണ്ട് കമ്മിറ്റി, ടാഗോർ സ്മാരക വായനശാല ഫ്രൻസ് യൂനിയൻ ക്ലബ്ബ് എന്നിവ സംഘടിപ്പിക്കുന്നതിൽ പ്രധാന നേതൃത്വമായി പ്രവർത്തിച്ചു. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ടാഗോർ സ്മാരക വായനശാലയിൽ പൊതുദർശന ത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് കുന്നരു പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ പുഷ്പവല്ലി മക്കൾ: ഷീബ, ഷൈബ (കുന്നരു ബേങ്ക്), ഷാബി മരുമക്കൾ: ഇ വി രാജൻ (വെങ്ങര), പി വി മുരളി(കണ്ണോം) എം ചന്ദ്രശേഖരൻ (സൂപ്രണ്ട്, പയ്യന്നൂർ നഗര സഭ) സഹോദരങ്ങൾ: പരേതരായ കല്യാണി, ജാനകി സി പി ഐ (എം) നേതാവ് പി വി പത്മനാഭൻ മാതൃ സഹോദരിയുടെ മകനാണ്.