റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് റെയിൽവേ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് റെയിൽവേ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ ഗൺമാൻ അഭിലാഷ് എം എസ് നൽകിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് പൊലിസ് നടപടി. “കൊല്ലടാ” എന്ന് ആക്രോശിച്ചുകൊണ്ട് പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്നും മാരകായുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരുക്കേൽപ്പിച്ചുവെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പ്രതി ചേർത്താണ് പൊലിസ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കെ തിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 9 വകുപ്പുകളും റെയിൽവേ ആക്ട് പ്രകാരമുള്ള 2 വകുപ്പുകളും ഉൾപ്പെടെ 11 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരി ക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേ ക്ക് പോകാനെത്തിയതായിരുന്നു മന്ത്രി. സ്പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായി രുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ് പ്രതിഷേധവുമായി എത്തിയത്.