തളിപ്പറമ്പ് ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
തളിപ്പറമ്പ് : ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ ചിറവക്ക് ഇറക്കത്തിൽ വെച്ചാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്ക് ചെരിഞ്ഞു വീണപ്പോൾ സമീപത്തുകൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽ പെടുകയായിരുന്നു. ബൈക്കുകാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.