തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കാസർഗോഡ് : നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ പുതിയ ദേശീയപാതയി ല്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ ക്ക് ദാരുണാന്ത്യം. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂർ സ്വദേശിയായ അശ്വിൻ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൊഗ്രാല്‍ പുത്തൂർ ദേശീയപാതയില്‍ അപകടം നടന്നത്.
തെരുവ് വിളക്ക് സ്ഥാപിക്കാൻ ക്രെയിൻ ഉപയോഗിക്കുകയായിരുന്നു അക്ഷയ്യും അശ്വിനും. ഇരുവരും നിന്നിരുന്ന ക്രെയിനിന്റെ മാന്‍ ബാസ്ക്കറ്റ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അക്ഷയിയുടെ മരണം സംഭവിച്ചിരുന്നു. അതേസമയം, നില ഗുരുതരമായതിനാല്‍ അശ്വിനെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ് കുമ്ബള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.