ഒരു പ്രാണന് പിടിച്ചുനിര്‍ത്താന്‍ ഹൃദയവുമായി തിരുവനന്തപുരത്തു നിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി
തിരുവനന്തപുരം : ഒരു പ്രാണന് പിടിച്ചു നിര്‍ത്താന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന് ഏലിയാസി(28)നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കൊല്ലം സ്വദേശി ഐസക്ക് ജോര്‍ജിന്റെ(33)ന്റെ ഹൃദയവുമായാണ് എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ തിരുവനന്തപുര ത്തു നിന്ന് പറന്നുയർന്നത്. ഒന്നേമുക്കാലോ ടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു.
ഉച്ചയ്ക്ക് 12.16 ഓടെയാണ് കിംസ് ആശുപത്രിയില്‍നിന്ന് ഹൃദയം ആംബുലന്‍സില്‍ തിരുവവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. 12.24 ഓടെ ആംബുലന്‍സ് വിമാനത്താവളത്തി ലെത്തി. ശേഷം പന്ത്രണ്ട് നാല്‍പ്പതോടെ യാണ് എയര്‍ ആംബുലന്‍സ് കൊച്ചിയിലേ ക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഏഴാംതീയതിയാ ണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെ ത്തിച്ചത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെ വന്നതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുക.