ബാലുശ്ശേരിയിൽ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്ളാദ പ്രകടനത്തി നിടെയാണ് സംഭവം. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴസും ബാലുശ്ശേരിയില്‍ നിന്ന് പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്.