തളിപറമ്പ് നഗരസഭയില്‍ യു.ഡി എഫ് ഭരണം തുടരും
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ ഇക്കുറിയും യുഡിഎഫ് കൈപിടിയിലൊ തുക്കി. 35 വാര്‍ഡിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ 17 സീറ്റ് നേടിയാണ് യുഡിഎഫ് നഗരസഭാ ഭരണം നേടിയത്. ഇതില്‍ മുസ്ലിംലീഗ് 13, കോണ്‍ഗ്രസ് 4 എന്നാണ് കക്ഷിനില. എല്‍.ഡി.എഫില്‍ സി.പി.എം 15 സീറ്റുകള്‍ ഒറ്റയ്ക്ക് സ്വന്തമാക്കി. എന്‍.ഡി.എ തങ്ങളുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. കാര്യാമ്പലം വാര്‍ഡില്‍ നിന്ന് വിജയിച്ച് വന്ന മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജന.സക്രട്ടറിയായ പി.കെ. സുബൈര്‍ ചെയര്‍മാനായേക്കും. വാര്‍ഡ് വിഭജനത്തിലൂടെ ഇത്തവണ അധികാരം പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലായി രുന്നു എല്‍.ഡി.എഫ്. നഗരസഭാ കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാന്‍ സി.പി. എമ്മിന് സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.