കുറച്ച് ദിവസങ്ങൾ പൊതുഇടങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവന്നു ഇൻസ്റ്റഗ്രാമിൽ കുറിച്ച് നടി നസ്രിയ നസീം
കൊച്ചി : താൻ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും കുറച്ച് ദിവസങ്ങൾ പൊതുഇടങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവന്നുവെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ച് നടി നസ്രിയ നസീം. സ്വകാര്യമായ ചില പ്രശ്നങ്ങളാലാണ് വിട്ടുനിൽക്കേണ്ടിവന്നതെന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞദിവസം ഫിലിം ക്രിട്ടിക് അവാർഡ് ലഭിച്ചതിന് പിന്നാലെയാണ് പുതിയ പ്രതികരണം. താൻ നേരിട്ട പ്രശ്നങ്ങൾക്കിടെ ‘സൂക്ഷ്മദർശിനി’യുടെ വിജയാഘോഷവും പുതുവത്സരവും നഷ്ടപ്പെട്ടു. 30––ാംപിറന്നാൾ ആഘോഷിക്കാനായില്ലെന്നും നസ്രിയ പറയുന്നു. കുറച്ചുകാലമായി ആരോടും ബന്ധം പുലർത്തിയിരുന്നില്ല. ഫോൺ എടുക്കാതിരുന്നതിലും സന്ദേശങ്ങൾക്ക് മറുപടി നൽകാതിരുന്നതിലും ഞാൻ കാരണമുണ്ടായ ആശങ്കകൾക്കും അസൗകര്യങ്ങൾക്കും ക്ഷമചോദിക്കുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റു ജേതാക്കൾക്കും നാമനിർദേശം ചെയ്യപ്പെട്ടവർക്കും അഭിനന്ദനങ്ങൾ. തന്റെ അസാന്നിധ്യംകൊണ്ടുണ്ടായ തടസ്സങ്ങളിൽ ക്ഷമചോദിക്കുന്നുവെന്നും- നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.