കാസർകോട് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
കാസർകോട് : എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബേക്കൽ തായൽ മൗവൽ സ്വദേശിയും പനയാൽ തച്ചങ്ങാട് അരവത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുഹമ്മദ് സഫ്വാനാ (19) ണ് കാസർകോട് ടൗൺ പൊലീസിന്റെ പിടിയിലായത്. തിങ്കൾ പുലർച്ചെ 1.15 നാണ് എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ചത്. അമ്മയുടെ പേരിലുള്ള എടിഎം കാർഡ് ഉപയോഗിച്ച് 500 രൂപ പിൻവലിച്ച ശേഷമാണ് കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ചത്. എന്നാൽ ഇത് നടക്കാതായതോടെ സ്ഥലം വിട്ടു. വൈകിട്ടുവരെ നഗരത്തിൽ കറങ്ങി, കാസർകോട് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട ബെക്കുമായി കടന്നുകളഞ്ഞു. ആലംപാടി, ദാറുൽ നജാക്കിലെ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. ഇവിടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്.