നീറ്റ് 2025 പരീക്ഷ യിൽ പരിയാരത്തെ എ.പി. അനുജിത്തിന് 462 റാങ്ക്;, കേരള റാങ്കിൽ ഒൻപതാമതും
തളിപ്പറമ്പ് : നീറ്റ് 2025 പരീക്ഷ യിൽ പരിയാരത്തെ എ.പി. അനുജിത്തിന് 462 റാങ്ക്. കേരള റാങ്കിൽ ഒൻപതാമതും. 1200-ൽ 1197 മാർക്കോടെയാണ് വിജയി ച്ചത്. എക്സൈസ് വകുപ്പിൽ നിന്ന് പ്രിവൻറ്റീവ് ഓഫീസറായി വിരമിച്ച എം.രാജീവന്റെയും എ.പി. പ്രവീണയുടെയും മകനാണ്. പാലായിലെ പരിശീലനത്തിന് ശേഷമാണ് നീറ്റ് നീറ്റ് പരീക്ഷയെഴുതി അഭിനന്ദനാർഹമായ വിജയം നേടിയത്. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് പത്താംതരം കഴിഞ്ഞ ശേഷം പയ്യന്നൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബ്രില്യന്റ് പാലായിൽ നീറ്റ് പരിശീലനത്തിന് ചേർന്നു. സഹോദരനായ നവനീത് ബെംഗളൂരുവിൽ എൻജിനീയറാണ്. ഇരട്ട സഹോദരനായ അനുദീപ് കൊല്ലം ടികെഎം എൻജിനിയറി ങ് കോളേജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്. പോണ്ടിച്ചേരിയിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ തുടർന്ന് പഠനം നടത്താനാണ് തയ്യാറെടുപ്പെന്നും അനുജിത്ത് പറഞ്ഞു. ഞായറാഴ്ച രാവിലെ ഋഷികേശ് സന്ദർശിച്ച് 20-ന് പരിയാരത്തേക്കെത്തും.