എ.ഐ 171 എന്ന വിമാന നമ്പറിന്റെ ഉപയോഗം നിർത്തുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു
ന്യൂഡൽഹി : 274 പേരുടെ ജീവനെടുത്ത അഹ്മദാബാദ് വിമാന അപകടത്തെത്തുടർന്ന് എ.ഐ 171 എന്ന വിമാന നമ്പറിന്റെ ഉപയോഗം നിർത്തുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ജൂൺ 17 മുതൽ അഹ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക് വിമാന നമ്പർ എ.ഐ 171നു പകരം എ.ഐ 159 ആയിരിക്കും. ടിക്കറ്റ് ബുക്കിങ്ങിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തരം അപകടങ്ങൾക്കു ശേഷം കമ്പനികൾ വിമാന നമ്പറുകൾ ഉപയോഗിക്കുന്നത് നിർത്തുന്നത് സാധാരണയാണെന്ന് അധികൃതർ പറഞ്ഞു.