ആലുവയില്‍ നാലംഗ സംഘം ഏറ്റുമുട്ടി; സംഘർഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു
കൊച്ചി : ആലുവയില്‍ നാലംഗ സംഘം ഏറ്റുമുട്ടി. റെയില്‍വേ സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടല്‍. സംഘർഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളി എന്നയാള്‍ക്കാണ് സംഘർഷത്തില്‍ വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തു ഇരു ചക്ര വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകള്‍ തമ്മിലാണ് ആദ്യം ഏറ്റുമുട്ടല്‍ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മില്‍ സംഘർഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് വെട്ടിയത്. പൊലീസ് സ്ഥലത്തെത്തി ടിന്റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയില്‍ എടുത്തു. ഇവിടെ ലഹരി വില്‍പ്പന സംഘങ്ങള്‍ തമ്ബടിക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്.