വയനാട് ദുരിത ബാധതർക്കായി മുള്ളൂൽ എൽ പി സ്കൂളിലെ കുട്ടികൾ
തളിപ്പറമ്പ് : വയനാട് ദുരിത ബാധതർക്ക് നല്കാനായി മുള്ളൂൽ എൽ പി സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച തുക തളിപ്പറമ്പ് നോർത്ത് ബി ആർ സി കോഡിനേറ്റർ ബിജേഷ് മാഷിൻ്റെ സാന്നിധ്യത്തിൽ സ്കൂളിന് കൈമാറി. പി ടി എ പ്രസിഡൻ്റ് ശ്രീ നൗഷാദ് കെ, MPTA പ്രസിഡൻ്റ് ശ്രീമതി രേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ശിവശങ്കർ പി എ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഷെറിമോൾ പി സി തളിപ്പറമ്പ സബ്ട്രഷറി ഓഫീസർക്ക് കൈമാറി.