കനത്ത മഴ; ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ അണക്കെട്ട്, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശ്ശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യാടി അണക്കെട്ട്, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.
വൃഷ്ടിപ്രദേശത്തെ ശക്തമായ മഴ കണക്കിലെടുത്ത് പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നു. തമിഴ്നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. രാവിലെ 10 മണിയോടെയാണ് ബാണസുര സാഗർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്തെ ശക്തമായ മഴ കണക്കിലെടുത്ത് പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നു. തമിഴ്നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. രാവിലെ 10 മണിയോടെയാണ് ബാണസുര സാഗർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.