കൊട്ടിയൂരിൽ മാധ്യമപ്രവർത്തകന് മർദ്ദനം; ഫോട്ടോഗ്രാഫറെ മർദ്ദിച്ചെന്ന് പരാതി
കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദ്ദനം. ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കു ന്നത് തടഞ്ഞ് മർദിച്ചുവെന്ന് സജീവ് നായർ പറഞ്ഞു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.