ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി സംരഭകൻ പ്രശാന്ത് ടി വി
കണ്ണൂർ : ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി സംരഭകൻ പ്രശാന്ത് ടി വി ആരോപിച്ചു. കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പള്ളിക്കുന്നിലെ ക്വാർട്ടേർസിലെത്തി 98500 രൂപ നൽകി. എഡിഎമ്മിനെനെ തിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പെട്രോൾ പമ്പിന് NOC ലഭിക്കാതെ പണ തവണ ഓഫീസ് കയറിയിങ്ങി എന്നും പ്രശാന്ത് പറഞ്ഞു.
ഇന്ന് രാവിലെയാണ് കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് സംരഭകനായ ടി വി പ്രശാന്തന് വെളിപ്പെടുത്തി.