
ഡോ. ടി.പി. സുകുമാരൻ സ്മാരക പുരസ്കാരം എ.വി. അജയകുമാറിന്
പിലാത്തറ : സാഹിത്യം, നാടകം, ഫോക്ലോർ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്കായി ചെറുതാഴം ചെരാത് ഏർപ്പെടുത്തിയ ഡോ. ടി.പി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാറിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ടി.കെ. വിജയരാഘവൻ, ബാലകൃഷ്ണൻ കൊയ്യാൽ, ഡോ. രാമന്തളി രവി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പുരസ്കാരസമർപ്പണം ജൂലായ് രണ്ടാംവാരം നടക്കും.