മുല്ലക്കൊടി സി.ആർ.സി. വായനശാല, സി.ആർ.സി. സ്പോർട്സ് ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാല, സി.ആർ.സി. സ്പോർട്സ് ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് എം.അസൈനാറിൻ്റെ അധ്യക്ഷതയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.വി.ഷാജി ഉദ്ഘാടനം ചെയ്തു. കെ.ഉത്തമൻ, പി.ബാലൻ, കെ.സി.രമേശൻ കെ.മുകുന്ദൻ, കെ.മോഹനൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടരി കെ.സി.മഹേശൻ സ്വാഗതവും കെ. ദാമോദരൻ നന്ദിയും പറഞ്ഞു.