
ജില്ലാ പഞ്ചായത്ത് റിസോഴ്സ് സെന്റർ കണ്ണൂരിൽ ആരംഭിച്ചു
കണ്ണൂർ : ആർ ജി എസ് എ പദ്ധതിയിൽ സംസ്ഥാന പരിശീലന സ്ഥാപനമായ കിലയുടെ കീഴിൽ ജില്ലാ പഞ്ചായത്ത് റിസോഴ്സ് സെന്റർ കണ്ണൂർ ബി എസ് എൻ എൽ ഭവ നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ്പി.പി. ദിവ്യ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ:രത്നകുമാരി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ, ജില്ലാപ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഡോ.എം സുർജിത്ത്, ബി.എസ്. എൻ. എൽ ജനറൽ മാനേജർ യു.കെ.രാജേഷ് എന്നിവർ സംസാരിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി.രത്നാകരൻ സ്വാഗതമാശംസിച്ചു. ആർജി എസ് എ ജില്ലാ കോർഡിനേറ്റർ കെ. ശ്രുതി നന്ദി രേഖപ്പെടുത്തി.