കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ആഘോഷമാക്കാൻ കഞ്ചാവ് പാർട്ടി; വിതരണക്കാരൻ പിടിയിൽ
കാസർകോട് : പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കാൻ കഞ്ചാവ് പാർട്ടിയുമായി വിദ്യാർഥികൾ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് പാർട്ടി നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഇവർക്ക് കഞ്ചാവ് വിതരണം ചെയ്ത് കളനാട് സ്വദേശി കെ കെ സമീറിനെയും പൊലീസ് പിടികൂടി. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർഥികൾ ക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സമീറിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.