
മുൻ ലോക ചെസ് ചാമ്പ്യൻ ബോറിസ് സ്പാസ്കി അന്തരിച്ചു
മുൻ ലോക ചെസ് ചാമ്പ്യൻ ബോറിസ് സ്പാസ്കി (88) അന്തരിച്ചു. 1969–-1972ൽ പത്താമത്തെ ലോകചാമ്പ്യനായിരുന്നു. 1962 മുതൽ 1978വരെ സോവിയറ്റ് യൂണിയനെ ചെസ് ഒളിമ്പ്യാഡിൽ പ്രതിനിധീകരിച്ചു. 1976ൽ ഫ്രാൻസിലേക്ക് കുടിയേറിയെങ്കിലും 2012ൽ റഷ്യയിൽ തിരിച്ചെത്തി. 1972ൽ അമേരിക്കയുടെ ബോബി ഫിഷറുമായുള്ള കളി നൂറ്റാണ്ടിലെ മത്സരമായി വിശേഷിപ്പിക്കപ്പെടുന്നു.