സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്കോളർഷിപ്പ് പരീക്ഷ നാളെ; മദ്രസകൾക്ക് അവധി
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ 24-ന് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്കോളർഷിപ്പ് പരീക്ഷ നടക്കും. 81,911 വിദ്യാർഥികൾ പങ്കെടുക്കും. ഏറ്റവും കൂടുതൽ പരീക്ഷാർഥികൾ പങ്കെടുക്കുന്നത് മലപ്പുറം വെസ്റ്റ് ജില്ലയിൽനിന്നാണ്; 27,309 പേർ. കോഴിക്കോട്-15,570, മലപ്പുറം ഈസ്റ്റ്-12,993, കണ്ണൂർ-12,173, തൃശ്ശൂർ-5272, വയനാട്-4527, എറണാകുളം-2034, ആലപ്പുഴ-1051, തിരുവനന്തപുരം-537, കൊല്ലം-505 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്ന് പങ്കെടുക്കുന്നത്.
മദ്രസ തലങ്ങളിലെ പ്രാഥമികപരീക്ഷയിൽ 80 ശതമാനം മാർക്ക് നേടുന്നവർക്കും മദ്രസയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കുമായി ഫൈനൽ പരീക്ഷ ജനുവരി 11-ന് നടക്കും. എച്ച്.എസ്.എം. സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള എല്ലാ മദ്രസകൾക്കും 24-ന് അവധിയായിരിക്കുമെന്ന് ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ അറിയിച്ചു